ഇടുക്കി ജില്ലാ കായികമേള; ആദ്യ ദിനം അടിമാലി ഉപജില്ലാ മുന്നിൽ
ഇടുക്കി ജില്ലാ റവന്യു കായിക മേളയുടെ ആദ്യദിനം 3000 മീറ്റർ ഓട്ട മത്സരവും, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ, ഹാമാർ ത്രോ മത്സരങ്ങളാണ് നടന്നത്. അടിമാലി ഉപജില്ലയാണ് മുന്നിൽ. 6 സ്വർണം 4 വെള്ളി, 6 വെങ്കലവും നേടി 48 പോയിന്റുകളുമായി അടിമാലി ഉപജില്ല ഒന്നാം സ്ഥാനത്തും, 4 സ്വർണം 7 വെള്ളി 4 വെങ്കലവുമായി 45 പോയിന്റോടുകൂടി കട്ടപ്പന രണ്ടാം സ്ഥാനത്തും, 19 പോയിന്റുകളുമായി പീരുമേട് മൂന്നാം സ്ഥാനത്തും, 16 പോയിന്റുകളുമായി അറക്കുളം ഉപജില്ല നാലാം സ്ഥാനത്തും എത്തി. സ്കൂൾതലത്തിൽ പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂൾ ആണ് മുൻപിൽ.
സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിൽ പീരുമേട് ഉപജില്ലയിലെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളാരംകുന്നിലെ ബിനുമോൻ ബിജു ഒന്നാം സ്ഥാനവും, ആഷിഷ് റോബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അടിമാലി ഉപജില്ലയിലെ എസ് എം എച്ച് എസ് നങ്കിസിറ്റിയിലെ ആൽബി സിബിയ്ക്കാണ് മൂന്നാം സ്ഥാനം.
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ട മത്സരത്തിൽ അടിമാലി സബ് ജില്ലയിലെ എൻ ആർ സിറ്റി എസ് എൻ വി എച്ച് എസിലെ സഞ്ജയ് എസ് ഒന്നാം സ്ഥാനം നേടി. അടിമാലി സബ് ജില്ലയിലെ പാറത്തോട് സെന്റ് ജോർജ് എച്ച് എസിലെ ആൽഫ്രഡ് ജോജോയ്ക്കാണ് രണ്ടാം സ്ഥാനം അതെ സ്കൂളിലെ അൽഫോൻസ് ജോജോയ്ക്കാണ് മൂന്നാം സ്ഥാനം.
സീനിയർ വിഭാഗം പെൺകുട്ടികൾ 3000 മീറ്റർ മത്സരത്തിൽ കട്ടപ്പന ഉപജില്ലാ പരിധിയിലെ കാൽവരി എച്ച് എസ് കാൽവരിമൗണ്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അലീന സജി ഒന്നാം സ്ഥാനം നേടി. നെടുംകണ്ടം ഉപജില്ലയിലെ നെടുംകണ്ടം എസ് എസ് യു പി എസ് സ്കൂളിലെ ദേവിന റോബി രണ്ടാം സ്ഥാനവും നേടി. അടിമാലി ഉപജില്ലയിലെ പണിക്കൻകുടി ഗവ. ഹൈ സ്കൂളിലെ ഡയോണ ബിജോയ്ക്കാണ് മൂന്നാം സ്ഥാനം.
ജൂനിയർ വിഭാഗം പെൺകുട്ടികൾ 3000 മീറ്റർ അടിമാലി ഉപജില്ലയിലെ സെന്റ് ജോസഫ് പാറത്തോട് സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥിനി അലോണ തോമസ് ഒന്നാം സ്ഥാനം നേടി. കട്ടപ്പന ഉപജില്ലാ, കാൽവരി എച്ച് എസ് കാൽവരിമൗണ്ട് സ്കൂളിലെ കീർത്തന കലേഷിനാണ് രണ്ടാം സ്ഥാനം.
സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട് പുട്ട് മത്സരത്തിൽ കട്ടപ്പന ഉപജില്ലയിലെ സെന്റ് തോമസ് എച്ച് എസ് എസ് ഇരട്ടയാറിലെ കബിൽ ടി. കെ. ഒന്നാം സ്ഥാനവും കട്ടപ്പന ഉപജില്ലയിലെ തന്നെ മേരികുളം എസ് എം എച്ച് എസിലെ റൂബിൻ ബിനോയ് രണ്ടാം സ്ഥാനവും അടിമാലി ഉപജില്ലയിലെ പഴയരികണ്ടം ഗവ. എച്ച് എസിലെ അജോ അജീഷ് മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ട് മത്സരത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹൈ സ്കൂൾ കൂമ്പൻപാറയിലെ ശ്വേത എസ് ഒന്നാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്വാന്ദന സൽമോൻ രണ്ടാം സ്ഥാനവും കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആൻസ് തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട് പുട്ട് വണ്ടന്മേട് എം ഇ എസ് എച്ച് എസ് എസ് സ്കൂളിലെ അഭിഷേക് കെ. എസ്. ഒന്നാം സ്ഥാനവും കട്ടപ്പന സെന്റ് ജോർജ് എച്ച് എസ് എസിലെ ശിവ അജയ് രണ്ടാം സ്ഥാനവും അടിമാലി എസ് എൻ ഡി പി വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൽദോസ് ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ട് മത്സരത്തിൽ സെന്റ് മേരീസ് എച്ച് എസ് എസ് മുരിക്കശ്ശേരിയിലെ അനുഗ്രഹ ജോബി ഒന്നാം സ്ഥാനം നേടി. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈ സ്കൂളിലെ അഹന്യ സി. സാംജിത്ത് രണ്ടാം സ്ഥാനവും, സെന്റ് ആന്റണിസ് ഹൈ സ്കൂൾ മുണ്ടക്കയം ഈസ്റ്റ് വിദ്യാർത്ഥിനി ലിന്റ എൽസ തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗം ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സെന്റ് ജോർജ് എച്ച് എസ് പാറതോട്ടിലെ ഇമ്മാനുവൽ ഡോമിനിക് ഒന്നാം സ്ഥാനവും, എസ് ടി എച്ച് എസ്എസ് ഇരട്ടയാറിലെ ഐബിൻ സക്കറിയ രണ്ടാം സ്ഥാനവും, കരിങ്കുന്നം സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് അഭിജിത് ഷൈജു മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഇരട്ടയാർ സെന്റ് തോമസ് എച്ച് എസ് എസിലെ അനഘ പി എസ് ഒന്നാം സ്ഥാനവും, നെടുംകണ്ടം ജി വി എച്ച് എസ് എസിലെ ഉണ്ണിമായ കെ എസ് രണ്ടാം സ്ഥാനവും, ജി ടി എച്ച് എസ് കട്ടപ്പനയിലെ അലീന ദേവസ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ എസ് എൻ വി എച്ച് എസ് നങ്കിസിറ്റിയിലെ ആൽഫി സിബിച്ചൻ ഒന്നാം സ്ഥാനവും, നെടുംകണ്ടം ഗവ വോക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഉണ്ണിമായ എസ് രണ്ടാം സ്ഥാനവും, സെന്റ് തോമസ് എച്ച് എസ് എസ് ഇരട്ടയാറിലെ ജോസ്ന റോയ് മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ വെള്ളത്തൂവൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അലൻ ആന്റണി ഒന്നാം സ്ഥാനവും, മുതലക്കോടം സെന്റ് ജോർജ് എച്ച് എസ് എസിലെ അനുഗ്രഹ് ഷിബി രണ്ടാം സ്ഥാനവും, മുരിക്കാശ്ശേരി എസ് എം എച്ച് എസിലെ തോമസുകുട്ടി റെജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ സെന്റ് ആന്റണിസ് ഹൈ സ്കൂൾ മുണ്ടക്കയം ഈസ്റ്റിലെ ജോൺ സ്റ്റീഫൻ ഒന്നാം സ്ഥാനവും, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ ശിവ അജയ് രണ്ടാം സ്ഥാനവും, വണ്ടൻമേട് എം ഇ എസ് എച്ച് എസിലെ അഭിഷേക് കെ എസ് മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ സെന്റ് ആന്റണിസ് ഹൈ സ്കൂൾ മുണ്ടക്കയം ഈസ്റ്റിലെ ലിന്റ എൽസ തോമസ് ഒന്നാം സ്ഥാനവും, പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസിലെ ആൻ തെരേസ ജോയി രണ്ടാം സ്ഥാനവും, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസിലെ അൻസു ഇ എസ് മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിലെ സ്വാന്ദന സൽമോൻ ഒന്നാം സ്ഥാനവും, മന്നാംകണ്ടം ഗവ ഹൈസ്കൂളിലെ അഞ്ജന അനീഷ് രണ്ടാം സ്ഥാനവും, അറക്കുളം സെന്റ് മേരിസ് എച്ച് എസിലെ എയ്ഞ്ചൽ മരിയ അനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ ഇടുക്കി മോഡൽ റെസിഡൻസ് സ്കൂളിലെ ജയപ്രകാശ് വി ഒന്നാം സ്ഥാനവും, മേരികുളം എസ് എം യു പി സ്കൂളിലെ അഭിനവ് പ്രേം രണ്ടാം സ്ഥാനവും, കരിമണ്ണൂർ സെന്റ് ജോസഫ് എച്ച് എസ് എസിലെ അഭിനവ് ബൈജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജാവലിൻ, ഹാമാർ ത്രോ മത്സരങ്ങളിൽ പൂർത്തിയാകാത്ത മത്സരങ്ങൾ നാളെ നടത്തും.