പ്രധാന വാര്‍ത്തകള്‍
ഫിഫ ലോകകപ്പ്; ഞെട്ടിച്ച് സൗദി, അർജൻ്റീനക്കെതിരെ ഉജ്ജ്വല വിജയം
ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളും പിറന്നത്. ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ലയണൽ മെസി തന്റെ അവസാന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനാണ് ഇറങ്ങിയത്. ആരാധകരുടെ കാത്തിരിപ്പ് സഫലമാക്കി പത്താം മിനിറ്റിൽ മെസിയുടേതായിരുന്നു ആദ്യ ഗോൾ. അവസാനം കളിച്ച 36 മത്സരങ്ങളിലും ജയിച്ച അർജൻ്റീനയെ ഞെട്ടിച്ചാണ് സൗദിയുടെ ജയം.