പ്രധാന വാര്‍ത്തകള്‍
ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകാം
സംസ്ഥാന ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും പൊതു/സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കുമായി നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇപ്പോള്‍ അംഗമാകാം. സര്‍ക്കാര്‍ ഉത്തരവ് നം.140/2022 ധന തീയതി 21.11.2022 പ്രകാരം അതാത് ഡിഡിഒമാര്‍ 2022 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പ്രീമിയം കിഴിവ് നടത്തി ഡിസംബര്‍ 31 ന് മുന്‍പായി 8011-00-105-89 (ജിപിഎഐഎസ്) എന്ന ശീര്‍ഷകത്തില്‍ നിര്‍ബന്ധമായും ഒടുക്കണമെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ ഇടുക്കി അറിയിച്ചു. ഫോൺ – 04862-226240, 9496004867, 9496004868 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.