അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കേരള-തമിഴ്‌നാട്എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന
ഇടുക്കി: കേരള-തമിഴ്‌നാട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കുമളി ചെക്ക് പോസ്റ്റില്‍ പരിശോധന
നടത്തി. കേരള എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന കേരള-തമിഴ്‌നാട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനപ്രകാരമായിരുന്നു പരിശോധന. കൊച്ചി സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കേരള എക്‌സൈസ്, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, തമിഴ്‌നാട് പോലീസ്, പ്രോഹിബിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടത്തിയത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി.പ്രദീപ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കാര്‍ത്തികേയന്‍, എക്‌സൈസ് ഇസ്‌പെക്ടര്‍മാരായ വി.ജെ റോയ്, വിജയകുമാര്‍ തോമസ്, ഡി.വൈ.എസ്പിമാരായ ടി.നമശിവായം, ജി.രഘുവരന്‍, ഇസ്‌പെക്ടര്‍ എം.ചെല്ലം, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.മുകുന്ദന്‍, കുമളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സിജോ ജോസഫ്, ഷമീര്‍, മുഹമ്മദ് കവിരാജ് തുടങ്ങിയ മുപ്പത്തിയഞ്ചോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം, കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.