കളിയാരവത്തിൽ സ്പാർട്ടൻ എഫ്.സിക്ക് വിജയം
കട്ടപ്പന:യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോകകപ്പ് വിളംബര ഫുട്ബോൾ ടൂർണമെൻ്റ് കട്ടപ്പനയിൽ കിക്ക് ഓഫ് ടർഫിൽ നടന്നു. കേരളത്തിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സ്പാർട്ടൻ എഫ്.സി കട്ടപ്പന വിജയികളായി.
കട്ടപ്പനയിൽ പുതിയതായി ആരംഭിച്ച ഫുട്ബോൾ ക്ലബ് ആയ സ്പർട്ടൻ എഫ്.സി അവരുടെ കന്നി ടൂർണമെന്റിൽ തന്നെ കിരീടം അണിഞ്ഞു.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശ തിമിർപ്പിലാണ് നാടും നഗരവും. ഇതിൻ്റെ ഭാഗമായാണ് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചത്.കേരളത്തിലെ 16 പ്രമുഖ ടീമുകളാണ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തത്.ടൂർണമെന്റിന്റെ ഉദ്ഘാടനം ഇബ്രാഹിംകുട്ടി കല്ലാർ നിർവഹിച്ചു.സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.ടൂർണമെന്റിന്റെ ഫൈനലിൽ കാസ്ക് കട്ടപ്പനക്കെതിരെ രണ്ടു ഗോളുകൾ നേടിയാണ് സ്പാർട്ടൻ എഫ്സി. കട്ടപ്പന വിജയികളായത്.
ടൂർണമെന്റിൽ വിജയികളായ സ്പാർട്ടൻ FC കട്ടപ്പനയ്ക്ക് ഒന്നാം സമ്മാനമായ 10001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ കാസ്ക് കട്ടപ്പനയ്ക്ക് 5001 രൂപയും ട്രോഫിയും യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി വിതരണം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ ജോയ്
ആനിത്തോട്ടം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.എസ് അരുൺ,സംസ്ഥാന സെക്രട്ടറി ജോമോൻ പുഷ്പകണ്ടം, ഭാരവാഹികളായ പ്രശാന്ത് രാജു, ശിവരാമ സിൻഹ, നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ അയ്മനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.