പ്രധാന വാര്‍ത്തകള്‍
സപ്‌ളിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വകാര്യ എസ്.ഡി.ഡി.ഡി., എസ്.സി.ഡി.ഡി ഐ.റ്റി കളില്‍ എന്‍.സി.വി.റ്റി അഫിലിയേഷന്‍ നേടിയ അംഗീകൃത ട്രേഡുകളില്‍ 2014 ഓഗസ്റ്റ് മുതല്‍ 2017 വരെ എം. ഐ. എസ്. പോര്‍ട്ടല്‍ മുഖേന പ്രവേശനം നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട ട്രെയിനികളില്‍ നിന്നും 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്നും എഞ്ചിനീയറിംഗ് ഡ്രോയിങ്/പ്രാക്ടിക്കല്‍ സപ്‌ളിമെന്ററി പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷയും അപേക്ഷാഫീസും ആവശ്യമാണ്. സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 5 വൈകുന്നേരം 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216.