ദൈവദാസൻബ്രദർ ഫോർത്തു നാത്തൂസിന്റെ പതിനേഴാം ശ്രദ്ധചരണം തിങ്കളാഴ്ച സമാപിക്കും.
ബ്രദറിന്റെ
അനുസ്മരണ ദിനമായ 21ന് (ഇന്ന് ) 4 ന് കഞ്ഞിരപ്പള്ളി രൂപതാ മുൻ മെത്രാൻ മാർ മാത്യു അറക്കൽ കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് 6 ന് കബറിടത്തിലെ പ്രത്യേക പ്രാർത്ഥനകൾക്കും മുഖ്യ കർമികത്യം വഹിക്കും. ഫോറോനായിലെ എല്ലാ വൈദികരും സഹകർമ്മികരായിരിക്കും.
കട്ടപ്പന സെന്റ് ജോർജ് ഫൊറാന പള്ളിയിലെ വിശുദ്ധ കുർബാനക്ക് ശേഷം സെന്റ് ജോൺസ് ആശ്രമത്തിലെ കബറിടത്തിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും സമാപന സ്നേഹ വിരുന്നിനും ഫോറോനാ വികാരി ഫാ.വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. നോബിൾ പൊടിമാറ്റത്തിൽ, ഫാ.മാത്യു കൊല്ലം പറമ്പിൽ, ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ, ഫാ. മനു കിളിക്കൊത്തിപാറ, ബ്ര. റോയി പള്ളിപ്പറമ്പിൽ, സിസ്റ്റർ മേഴ്‌സി തോമസ് എന്നിവർ നേതൃത്വം വഹിക്കും .
ഇന്നലെ നടന്ന വിശുദ്ധ കുർബാനക്കും കബറിടത്തിലെ പ്രത്യേക പ്രാർത്ഥനകൾക്കും വൈസ് പോസ്റ്റുലെറ്റർ ഫാ .ഫ്രാൻസിസ് മണ്ണാപറമ്പിൽ കാർമികത്യം വഹിച്ചു.
ദൈവദാസന്റെ നാമകരണത്തിന്റെ അടുത്ത ഘട്ടത്തിന്റെ നടപടികൾ നടന്നു വരുകയാണ്.