ഗവി ; മനോഹരമായ കാഴ്ച്ചകളുടെ മഹാ കലവറ!!
ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും പുലർച്ചെ കൃത്യം 5.40 ന് നമ്മുടെ ആനവണ്ടി (KSRTC) യാത്ര ആരംഭിച്ചു. ഇടുക്കി പത്തനംതിട്ട ജില്ലകളിലും തമിഴ്നാടിന്റെ അതിർത്തി പ്രദേശത്തുമായി 777 സ്ക്വയർ കിലോമീറ്ററിലധികം പരന്നുകിടക്കുന്ന പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള അവിസ്മരണീയമായ ആ യാത്രയുടെതുടക്കമായിരുന്നു അത്.
വർഷങ്ങൾക്കു മുമ്പ് ശ്രീലങ്കയിൽ നിന്നുമുള്ള അഭയാർത്ഥികളായി എത്തിയ 1500 ഓളം ആളുകൾ താമസിക്കുന്ന കാടിനുള്ളിലെ ഗവി വഴി 133 കിലോമീറ്റർ, 6 മണിക്കൂർ കൊടുംവനത്തിലൂടെ സഞ്ചരിച്ച് പത്തനംതിട്ട വരെയുള്ളതാണ് KSRTC യുടെ ഈ സർവ്വീസ്. ഉൾക്കാടിന്റെ വന്യമായ സൗന്ദര്യവും, നിരവധിയായ ഡാമുകളുടെ കാഴ്ച്ചകളും, ഇടയ്ക്കിടെ വഴിയിൽ നമുക്ക് അഥിതികളാവുന്ന കാട്ടുമൃഗങ്ങളും ഒക്കെക്കൂടി വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിധം അതിമനോഹരവും അവിസ്മരണീയവുമായ ഒരു യാത്രയായിരുന്നു അത്.
ഒരിയ്ക്കലും മറക്കാനാവാത്ത ആ യാത്രയുടെ ദൃശ്യാനുഭവം നിങ്ങൾക്കും ആസ്വദിക്കാം!!
Credits:LifeTravel by Anoop M Joy