ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം; സൂര്യകുമാറിന് സെഞ്ചുറി
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ജയം. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. പുറത്താകാതെ 111 റണ്സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 51 പന്തിൽ ഏഴ് സിക്സും 11 ബൗണ്ടറിയും സഹിതമാണ് സൂര്യകുമാറിന്റെ ഇന്നിങ്‌സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇഷാൻ കിഷനും റിഷഭ് പന്തും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇഷാൻ കിഷൻ 31 പന്തിൽ നിന്ന് 36 റണ്സും പന്ത് 13 പന്തിൽ ആറ് റൺസും ആണ് നേടിയത്. ശ്രേയസ് അയ്യർ 9 പന്തിൽ 13 റൺസും നായകൻ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 13 റൺസും നേടി. ദീപക് ഹൂഡയും വാഷിങ്ടന്‍ സുന്ദറും പൂജ്യം റണ്‍സുമായി മടങ്ങിയപ്പോൾ ഭുവനേശ്വർ കുമാർ പുറത്താകാതെ ഒരു റൺ നേടി.
ന്യൂസിലൻഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റും ഇഷ് സൗദി ഒരു വിക്കറ്റും വീഴ്ത്തി.