ഗ്രാമപഞ്ചായത്തിലെ ഭരണസമിതിക്കുള്ളിലെ സി.പി.എം-സി.പി.ഐ. പോര് കേരളോത്സവത്തിലേക്കും
നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിലെ ഭരണസമിതിക്കുള്ളിലെ സി.പി.എം-സി.പി.ഐ. പോര് കേരളോത്സവത്തിലേക്കും. ഉദ്‌ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലിന്റെ പേര് അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് ഉദ്‌ഘാടന സമ്മേളനത്തില്‍നിന്നും വിട്ടുനിന്നു.
പിന്നീട് സി.പി.ഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റ് സ്‌ഥലത്തെത്തിയെങ്കിലും യോഗത്തില്‍ വികസനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ച് യോഗം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അനുരഞ്‌ജനത്തിന്റെ ഭാഗമായി ഇദ്ദേഹം മുഖ്യ പ്രഭാഷണവും ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലുള്ള സി.പി.ഐ- സി.പി.എം. തര്‍ക്കത്തിന്റെ ഭാഗമായാണ് തന്റെ പേര് ഒഴിവാക്കി അനൗണ്‍സ്‌മെന്റ് നടത്തിയതെന്നാണ് വൈസ് പ്രസിഡന്റിന്റെ വാദം. നിലവിലെ ഭരണസമിതി അധികാരത്തില്‍ എത്തിയതു മുതല്‍ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനുള്ളിലും മുന്നണിക്കുള്ളില്‍ സി.പി.ഐയുമായും അസ്വാരസ്യങ്ങള്‍ പതിവാണ്. വിഷയം പരിഹരിക്കാന്‍ സ്‌ഥലം എം.എല്‍.എ കൂടിയായ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എം.എം.മണി അടക്കം ഇടപെട്ട് നിരവധി തവണ പ്രശ്‌ന പരിഹാരങ്ങള്‍ നടത്തിയെങ്കിലും ഒന്നും രമ്യമായി പരിഹരിക്കപ്പെട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നലത്തെ സംഭവവും. പഞ്ചായത്തിലെ വളം വിതരണത്തിലും മാര്‍ക്കറ്റ് നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളിലും സി.പി.ഐ അംഗങ്ങള്‍ മുമ്ബ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇത്തവണ കേരളോത്സവത്തിന്റെ വിവിധ സബ് കമ്മിറ്റികളില്‍ സി.പി.ഐ അംഗങ്ങള്‍ക്കാണ് നടത്തിപ്പ് അവകാശം നല്‍കിയത്. ഇതിനിടെയാണ് ഇന്നലെ ആരംഭിച്ച അനൗണ്‍സ്‌മെന്റില്‍ നിന്നും മുഖ്യ സംഘാടകനായ വൈസ് പ്രസിഡന്റിനെ ഒഴിവാക്കിയത്. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസില്‍ നിന്നും ആരംഭിച്ച വിളംബരജാഥയില്‍ പങ്കെടുത്ത വൈസ് പ്രസിഡന്റ് തന്റെ പേര് ഒഴിവാക്കിയതില്‍ അതൃപ്‌തി അറിയിച്ച് വിട്ടുനിന്നതോടെ മറ്റ് സി.പി.ഐ അംഗങ്ങള്‍ നേതൃത്വത്തിനെ സമീപിക്കുകയായിരുന്നു. ഇതോടെ കേരളോത്സവം സര്‍ക്കാര്‍ പരിപാടിയാണന്നും സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യുന്ന സാഹചര്യത്തില്‍ വിവാദമാക്കേണ്ടന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും വൈസ് പ്രസിഡന്റിന് പാര്‍ട്ടി നിര്‍ദേശം നല്‍ക്കുകയായിരുന്നു. ഇേതത്തുടര്‍ന്നാണ് അദ്ദേഹം വേദിയിലെത്തിയത്.