പ്രധാന വാര്‍ത്തകള്‍
ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍
ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മണിക ബത്ര. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരമായി മണിക മാറി.
ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യനുമായ ജപ്പാന്‍റെ ഹിന ഹയാറ്റയെ പരാജയപ്പെടുത്തിയാണ് മണിക ബത്ര ഈ നേട്ടം കൈവരിച്ചത്. സ്കോർ: 4-2 (11-6, 6-11, 11-7, 12-10, 4-11, 11-2). നേരത്തെ സെമിയിൽ ജപ്പാന്‍റെ മിമ ഇറ്റോയോട് താരം തോറ്റിരുന്നു.