പ്രധാന വാര്‍ത്തകള്‍
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ചിയപ്പാറയ്ക്ക് സമീപം കൊക്കയിലേയ്ക്ക് മറിഞ്ഞു
അടിമാലി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ചിയപ്പാറയ്ക്ക് സമീപം കൊക്കയിലേയ്ക്ക് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്ക് ഉണ്ടായ അപകടത്തില്‍ നിന്ന് ഡ്രൈവര്‍ പരിക്കുകള്‍ ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
വാഹനം പൂര്‍ണ്ണമായും തര്‍ന്നു. ചീയപ്പാറവാളറയ്ക്ക് ഇടയിലാണ് കാറ് കൊക്കയിലേയ്ക്ക് പതിച്ചത്. മൂന്നാറില്‍ നിന്നും ഏറണാകുളത്തേയ്ക്കുള്ള മടക്കയാത്രക്കിടയിലാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം. പിന്നാലെ എത്തിയ വാഹനയാത്രികരാണ് അപകടം കണ്ടത. ഉടന്‍ തന്നെ രക്ഷപ്രവര്‍ത്തനം നടത്തി.