പ്രധാന വാര്‍ത്തകള്‍
ശനിയാഴ്ച്ച (ഇന്ന്) ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വച്ചു.
ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
ദേശീയ തലത്തിലുള്ള പണിമുടക്ക് ആയതിനാൽ തന്നെ ഏതെങ്കിലും ബാങ്കുകളിൽ ജീവനക്കാർ പണിമുടക്കി ഇല്ലെങ്കിലും പണം നിക്ഷേപം, പിൻവലിക്കൽ, ചെക്ക് പിൻവലിക്കൽ എന്നിവയ്ക്ക് തടസ്സം നേരിടുമായിരുന്നു.
ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച്ച രാത്രിയിൽ ചീഫ് ലേബർ കമ്മിഷനുമായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്.
ഡിസംബർ 16 ന് ഉള്ളിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചത്.