പ്രധാന വാര്‍ത്തകള്‍
‘പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍; ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാകും;’ ഗവർണർ
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടു വർഷം സർവീസുണ്ടെങ്കിലും ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കുമെന്നും നടക്കുന്നത് കൊള്ളയാണെന്നും ഗവർണര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. കൊള്ളയാണ് നടക്കുന്നത്. ഇത് ദേശീയ തലത്തിൽ ചർച്ചച്ചെയ്യപ്പെടുന്ന വിഷയമായി വരുംനാളുകളിൽ മാറുമെന്ന് ഗവർണർ പറഞ്ഞു.