പ്രധാന വാര്‍ത്തകള്‍
‘അവർ കുട്ടികളല്ലേ… പഠിച്ചതല്ലേ പാടൂ…’ വിവാദ ബാനർ വിഷയത്തിൽ എസ്എഫ്ഐക്കെതിരേ നടപടി വേണ്ടെന്ന് ഗവർണർ
ദില്ലി: തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ രാജ്ഭവൻറെ ഇടപെടൽ കൂടി ഉണ്ടായതോടെ ഏവരുടെയും ശ്രദ്ധ ബാനർ വിഷയത്തിലേക്കും തിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എസ് എഫ് ഐ ബാനറിൻറെ കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ബാനറെങ്കിലും ഇതിൻറെ പേരിൽ എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. അവർ കുട്ടികളല്ലേയെന്നും ‘പഠിച്ചതല്ലേ പാടൂ’ എന്നും ഗവർണർ അഭിപ്രായപ്പെട്ടു.