പ്രധാന വാര്‍ത്തകള്‍
ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വനിതാ പദയാത്രികരായിരിക്കും അദ്ദേഹത്തെ അനുഗമിക്കുക. വനിത എം പിമാർ, എം എൽ എമാർ.മഹിള കോൺഗ്രസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ മഹാരാഷ്ട്രയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.