പ്രധാന വാര്‍ത്തകള്‍
അനധികൃതമായി സൂക്ഷിച്ച 11 കുപ്പി മദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

പരവൂര്‍: അനധികൃതമായി സൂക്ഷിച്ച 11 കുപ്പി മദ്യവുമായി ഒരാളെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ കുറുമണ്ടല്‍ എ ചേരിയില്‍ സുന്ദരവിലാസത്തില്‍ സുനില്‍ ലാല്‍ (42) ആണ് പിടിയിലായത്.
5.5 ലിറ്റര്‍ വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പരവൂര്‍ സബ് ഇന്‍സ്പെക്ടര്‍ നിദിന്‍ നളന്‍റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഗോപകുമാര്‍, പി. ബിജു, എസ്.സി.പി.ഒ റെലേഷ് ബാബു, സി.പി.ഒമാരായ സായിറാം, വിനയന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.