മാധ്യമ ശില്പശാല 18 ന്

ആധുനിക സമൂഹമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ദുരന്ത റിപ്പോര്‍ട്ടിങ് നിര്‍വ്വഹിക്കുമ്പോള്‍ മാധ്യമ ലേഖകര്‍ സ്വീകരിക്കേണ്ട പുതിയ പ്രവണതകളെക്കുറിച്ച് മാധ്യമ സുഹൃത്തുക്കള്‍ക്കുള്ള സംശയം ദുരീകരിക്കുന്നതിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ശില്‍പ്പശാല പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നവം.18 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് തൊടുപുഴ പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ശില്പശാലയില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷനായിരിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, പ്രസ് ക്ലബ് പ്രസിഡണ്ട് സോജന്‍ സ്വരാജ്, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍ തുടങ്ങിയവരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) ഫാക്കല്‍റ്റി ഫഹദ് മര്‍സൂക്ക് ക്ലാസ് നയിക്കും. മാധ്യമ സുഹൃത്തുക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. മാറി മാറി വരുന്ന നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി പ്രകൃതി ദുരന്തം റിപ്പോര്‍ട്ടിങ് സുരക്ഷിതമായും ജാഗ്രതയോടെയും വസ്തുനിഷ്ഠമായും പൊതുജനങ്ങളെ ആശങ്കപ്പടുത്താത്ത രീതിയില്‍ എങ്ങനെ നിര്‍വ്വഹിക്കാമെന്നതും ശില്‍പ്പശാലയില്‍ പ്രതിപാദിക്കും.