പ്രധാന വാര്‍ത്തകള്‍
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ 50 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു

ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ 50 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നികളുടെ ശല്യത്തെ തുടര്‍ന്ന് കര്‍ഷകര്‍ നല്‍കിയ പരാതി കണക്കിലെടുത്താണ് വനം വകുപ്പുമായി ആലോചിച്ച് പഞ്ചായത്ത് അധികൃതര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പന്നികളെ വെടിവെച്ച് കൊന്നത്.
ഉദ്യോഗസ്ഥരായ ദിലീപ് മേനോന്‍, എം.എം. സക്കീര്‍, അലി ബാപ്പു എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗസംഘം നേതൃത്വം നല്‍കി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പന്നികളെ കുഴിച്ചുമൂടി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.