മദ്രസ അധ്യാപക ക്ഷേമനിധി:ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്ന അംഗങ്ങള്‍ 2022 വര്‍ഷത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 ന് മുമ്പ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തില്‍ ലഭിക്കും. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്.ഡി.എഫ്.സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ., കോഴിക്കോട്-673005 എന്ന വിലാസത്തില്‍ അയച്ചു നല്‍കണം.
ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മാസം മുതല്‍ പെന്ഷന് നല്‍കാനാവൂ എന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2966577, 9188230577 എന്ന നമ്പറുകളില്‍ ഓഫീസ് സമയത്ത് (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാം.