അപ്പോ..ഈ വർഷത്തെ ഈസ്റ്റർ വിഭവങ്ങൾ തകർത്തു !
വെള്ളയപ്പം/കള്ളപ്പം,ബീഫ് ഉലര്‍ത്തിയത്,പിടിയും കോഴിക്കറിയും മട്ടൻ സ്റ്റൂ,ഫിഷ് മസാല etc...........
വെള്ളയപ്പം/കള്ളപ്പം
ചേരുവകള്‍
പച്ചരി ————കാല്‍ കിലോ
തേങ്ങാ———– 1 എണ്ണം
യീസ്റ്റ്———— ഒരു നുള്ള്
പഞ്ചസാര—— 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്———— പാകത്തിന്
ചോറ് ———-3, 4 ടേബിള്‍ സ്പൂണ്‍
തേങ്ങാ തിരുമ്മിയത് —- അരമുറി (രാവിലെ അരച്ച് ചേര്‍ക്കാന്‍)
ജീരകം ——ഒരു നുള്ള് (ഇത് അരയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം)
ഉള്ളി—- ചെറുത് ഒന്ന്
പാകം ചെയ്യുന്ന വിധം
പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനു ശേഷം അരി കഴുകി വാരി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ ഒരു കപ്പ് തേങ്ങയും, ചോറും യീസ്റ്റും കൂടി അരയ്ക്കണം. കൂടെ ഒരു കുഞ്ഞുള്ളിയും ഒരു നുള്ള് ജീരകം കൂടി അരച്ച് ചേര്‍ക്കാം. അരി അരച്ചത് പൊങ്ങുവാന് വേണ്ടി ഏറ്റവും കുറഞ്ഞത് 8 മണിക്കൂര്‍ വയ്ക്കണം. അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അരമുറി തേങ്ങാ തിരുമ്മിയത് അരച്ച് ചേര്‍ക്കണം. തേങ്ങ അരയ്ക്കുമ്പോള്‍ നേര്‍മ്മയായി അരയേണ്ട ആവശ്യം ഇല്ല. ഇനി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചിയും മയവും കിട്ടും.
പിടിയും കോഴിക്കറിയും
അരിപ്പൊടി :1 cup
വെള്ളം : 1 3/4 cup
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ :2 tsp
തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തിൽ 2 tsp വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക. തിള വരുമ്പോൾ, അരിപൊടി ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതീയിൽ വെച്ച് വേവിച്ചു എടുക്കുക. ചൂടാറുമ്പോൾ, ഈ മാവ് നന്നായി കുഴച്ചു മയപ്പെടുത്തുക. അതിൽ നിന്നു ചെറിയ ഉരുളകൾ ഉണ്ടാക്കി, ആ ഉരുളകൾ ചെറുതായി ഒന്ന് അമർത്തി ബട്ടൺ ആകൃതിയിൽ ആക്കി എടുത്തു മാറ്റി വെക്കുക. ഉരുളകൾ ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ചു അരി പൊടി തൂകി മിക്സ് ചെയ്തു വയ്ക്കുക.
അരപ്പിന്:
3/4 cup തേങ്ങ ചിരകിയത്
3 ചെറിയ ഉള്ളി
1/2tsp പെരുംജീരകം
ഒരു ചെറിയ കഷ്ണം കറുവാപ്പട്ട
ഒരു ഏലക്ക
1/4tsp മഞ്ഞൾ പൊടി
1/2 tsp മല്ലി പൊടി
ഇത് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവിൽ നിന്നും ഉണ്ടാക്കിയ ഉരുളകൾ ഒരു പാത്രത്തിൽ അളന്നു എടുക്കുക. അതെ അളവിൽ തന്നെ അരച്ചെടുത്ത തേങ്ങ കൂട്ടിൽ വെള്ളം ചേർത്ത് അളന്നു എടുക്കുക. ഉരുളകളുടെ അതെ അളവിൽ ആയിരിക്കണം തേങ്ങ കൂട്ടിൽ വെള്ളം ചേർത്ത് എടുത്തതും.
തേങ്ങ കൂട്ട് ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോൾ,ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്കു ഉരുളകൾ പതുക്കെ ചേർത്ത് കൊടുക്കുക. വീണ്ടും തിള വന്നു കഴിയുമ്പോൾ പതുക്കെ ഇളക്കി കൊടുക്കുക. അടച്ചു വെച്ച് നന്നായി ചെറു തീയിൽ വേവിക്കുക. വെന്തു കുറുകി വരുമ്പോൾ, 2tsp നെയ്യിൽ 2ചെറിയുള്ളി അരിഞ്ഞതും, കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു ഇതിനു മുകളിൽ ഒഴിച്ച്, ഇളക്കി, തീ ഓഫ് ചെയ്തു അടച്ചു വാങ്ങി വെക്കുക.
തേങ്ങാപ്പാലിൽ കോഴിക്കറി
രുചിക്കൂട്ട്:
കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ മുളകുപൊടി ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി അര ടീസ്‌പൂൺ മല്ലിപ്പൊടി രണ്ടു ടീസ്‌പൂൺ കുരുമുളകുപൊടി അര ടീസ്‌പൂൺ ഇഞ്ചി ഒരു കഷണം വെളുത്തുള്ളി എട്ട് അല്ലി കറുവാപ്പട്ട ഒരു കഷണം ഗ്രാമ്പൂ നാലെണ്ണം ഏലയ്‌ക്കാ നാലെണ്ണം തക്കോലം ഒന്ന് തേങ്ങാപ്പാൽ രണ്ടു കപ്പ് സവാള രണ്ട് കറിവേപ്പില ആവശ്യത്തിന് ഉപ്പ് പാകത്തിന് മല്ലിയില പാകത്തിന്
പാകം ചെയ്യുന്ന വിധം
ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്‌ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. പൊടികൾ ചേർത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതിവേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്‌ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.
മട്ടൻ സ്റ്റൂ:-
ആവശ്യമുള്ള സാധനങ്ങള്‍
മട്ടണ്‍ (കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചത്) – 1 കിലോ
സവാള (നാലായി മുറിച്ചത്)- 2 കപ്പ്
ഉരുളക്കിഴങ്ങ് (നാലായി മുറിച്ചത്) – 2 കപ്പ്
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 10 എണ്ണം
തേങ്ങ – 1(പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുക്കുക)
മഞ്ഞള്‍പ്പൊടി – 1/4 ടീ സ്‌പൂണ്‍
കുരുമുളകുപൊടി – 1ടീ സ്‌പൂണ്‍
അരിപ്പൊടി – 2 ടീ സ്‌പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
വറ്റല്‍മുളക് – 3 എണ്ണം
കടുക് – 1 ടീസ്‌പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി എന്നിവ ഒരുമിച്ച് ചതച്ച് ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച് രണ്ടാംപാല്‍ ഒഴിക്കുക. ചീനച്ചട്ടി അടുപ്പില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച് വറ്റല്‍ മുളക് ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഇറച്ചിയിട്ട് കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പാം.
ഫിഷ് മസാല
അധികം മുള്ളില്ലാത്ത മീന്‍ വറുത്തത് പത്ത് കഷണം
കുടംപുളി ആവശ്യത്തിന്
വെളിച്ചെണ്ണ കാല്‍ കപ്പ്
അരപ്പിനുള്ളത്
സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി പത്ത് അല്ലി
ഉലുവപ്പൊടി അര ടീസ്പൂണ്‍
തക്കാളി രണ്ടെണ്ണം
മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് അര കപ്പ്
പാകം ചെയ്യുന്ന വിധം
അരപ്പിനുള്ളത് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് അര കപ്പ് വെള്ളത്തില്‍ കലക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരപ്പ് കുടംപുളി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പകുതി വറ്റുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂവുക.
ബീഫ് കട് ലറ്റ്
———–
ബീഫ് – 300 ഗ്രാo
ഇടത്തരം ഉരുളക്കിഴങ്ങ് – 3
സവാള – 3
പച്ചമുളക് – 6
ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o
കറിവേപ്പില
മുട്ട വെള്ള – 2 മുട്ടയുടേത്
റൊട്ടി പൊടിച്ചത് – 3 Slice
ഗരം മസാല – 1 1/2 tsp
പെപ്പർ പൊടിടിച്ചത് – 1/2 tsp
വെളിച്ചെണ്ണ
ഉപ്പ്
മുട്ടയുടെ ഉണ്ണി
ഉരുളക്കിഴങ്ങ് പുഴുങ്ങി കട്ട ഇല്ലാതെ പൊടിച്ചു വയ്ക്കുക. Beef കഷ്ണങ്ങളാക്കി വൃത്തിയാക്കി ഇഞ്ചി ( പകുതി ഇഞ്ചി ) മഞ്ഞൾ പൊടി ,ഉപ്പ് ,അല്പം കറിവേപ്പില ഇവ ചേർത്തു നന്നായി വേവിച്ച് വെള്ളം വറ്റിച്ച് മിൻസ് ചെയ്തു വെയ്ക്കുക .
സവാള പൊടിയായി അരിയുക .ഇഞ്ചി ,വേപ്പില പച്ചമുളക് ഇവയും ചെറുതാ നുറുക്കി വെയ്ക്കുക .
ചൂടായ ചിനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇവ നന്നായി വഴറ്റി ഉപ്പ് ചേർക്കുക .മിൻസ് ചെയ്തു വച്ചിട്ടുള്ള ബീഫ് ചേർത് ചെറുതായി ൽ നന്നായി 3 മിനിറ്റോളം ഇളക്കുക. പിന്നിട്ട് തിയണച്ച് വാങ്ങി വെക്കുക .പൊടിച്ചു വച്ചിട്ടുളള ഉരുളക്കിഴങ്ങും ഒരു മുട്ടയുടെ ഉണ്ണിയും പോരാത്ത ഉപ്പും Pepper പൊടിയും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിക്കുക .ചൂടായ
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മീഡിയം തീയിൽ ചൂടാക്കുക .
കട് ലറ്റ് shape ചെയ്ത് മുട്ട വെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി നന്നായി വറുത്തെടുക്കുക.
ഫിഷ് മോളി
1) കരിമീൻ – 1/2 കിലോ
2) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
3) മഞ്ഞൾപൊടി – 1/2 ടീസ്പൂണ്‍
4) കുരുമുളക് മുഴുവനോടെ – 1/2 ടീസ്പൂണ്‍
5) ഇഞ്ചി – ഒരു ചെറിയ കഷ്ണം
6) വെളുത്തുള്ളി – 3 അല്ലി
7) പച്ചമുളക് – 3 എണ്ണം
സവാള – 1 എണ്ണം
9) തേങ്ങയുടെ ഒന്നാം പാൽ – 1/2 കപ്പ്
10) തേങ്ങയുടെ രണ്ടാംപാൽ – 3/4 കപ്പ്
11) തക്കാളി – 1 വലുത്
12) വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിനു
13) കോണ്‍ഫ്ലവർ – 2 ടീസ്പൂണ്‍
14) കറിവേപ്പില – 2 തണ്ട്
15) ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി മഞ്ഞൾപൊടിയും കുരുമുളകുപൊടിയുംഉപ്പും ചേർത്ത് പുരട്ടി അരമണിക്കൂർ മാറ്റി വെക്കുക .പുരട്ടി വെച്ച മീൻ അല്പ്പം എണ്ണയിൽ രണ്ടോ മൂന്നോ മിനിട്ട് വറുത്തെടുക്കുക . മൊരിഞ്ഞു പോകരുത് .
ഒരു പാനിൽ എണ്ണ ചൂടാക്കി മുഴുവനെയുള്ള കുരുമുളക് ഇടുക .
ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും ഇട്ട് വഴറ്റുക .പച്ചമണം മാറുമ്പോൾ സവാള ചേർത്ത് വഴറ്റുക .സവാള വാടിതുടങ്ങുമ്പോൾ രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക .ഇതിൽ വറുത്ത മീൻ ചേർക്കുക . കറി അല്പം കുറുകി വരുമ്പോൾ വട്ടത്തിൽ അരിഞ്ഞ തക്കാളിയും കറിവേപ്പിലയും ഉപ്പും ചേർക്കുക . ഒന്ന് തിളച്ച ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി കോണ്‍ഫ്ലവർ അല്പം തേങ്ങാപാലിൽ കലക്കി ചേർക്കുക . അടുപ്പിൽ നിന്ന് ഇറക്കുക .
ബീഫ് ഉലർത്ത്
ബീഫ് 1/2 kg
ഇഞ്ചി അരിഞ്ഞത് 1 TP
വെളുത്തുള്ളി അരിഞ്ഞത് 1 TP
തേങ്ങാ കൊത്ത് 1/2 cup
മുളക് പൊടി – I TP
മല്ലിപ്പൊടി I T P
മഞ്ഞൾ പൊടി 1/2 TP
വിനീഗർ 2 TP
oR
നാരങ്ങാനീര് | TP
സവോള അരിഞ്ഞത് 1 cup
പച്ചമുളക് ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
ഉപ്പ് to taste
ഗരം മസാല I TP
കരുമുളക് ചതച്ചത് | TP
വെള്ളം 2 cup
വെളിച്ചെണ്ണ ആവശ്യത്തിന്
ഒരു പാത്രത്തിൽ ബീഫ് മസാല ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി തേങ്ങാ കൊത്ത് മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി പകുതി മസാല പൊടി വിനിഗർ ഉപ്പ് എല്ലാം കൂടി പുരട്ടി 1 മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വയ്ക്കണം.
കുക്കറിൽ വേവിച്ച് വെള്ളം വറ്റിച്ചെടുക്കണം ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണ ഒഴിച്ച് സവോള കറിവേപ്പില ഇട്ട് വഴറ്റി ബ്രൗൺ നിറം ആകുമ്പോ ബാക്കി മസാല പൊടി ചതച്ച കരുമുളക് പച്ചമുളക് ബീഫ് എന്നിവ ഇട്ട് ചെറുതീയിൽ 15 മിനിറ്റ് ഏകദേശം ഡാർക്ക് ബ്രൗൺ ആകുന്നവരെ മൂപ്പിച്ച് എടുക്കണം
പോർക്ക് ഫ്രൈ
Ingredients
പോർക്ക് – 1 kg.
പെരുംജീരകം -1 spoon
ജീരകം -1/2 spoon
ഉപ്പ് -ആവശ്യത്തിന്
മുളക് പൊടി -3 spoon
മഞ്ഞൾ പൊടി – 1 spoon
മല്ലിപൊടി -2 spoon
ഗരംമസാല -4 spoon
കുരുമുളക് പൊടി – 1/2 spoon
വേപ്പില – 2 തണ്ട്
സവാള – 3
പച്ചമുളക് -3
മല്ലിയില -4 സ്പൂൺ ( ചെറുതായി അരിഞ്ഞത് )
Ginger garlic paste -2 spoon
Oil – 5 spoon
പോർക്ക് നല്ലപോലെ കഴുകിയതിനു ശേഷം കുക്കറിൽ തീ മീഡിയം flame ആക്കി വച് അല്പം മഞ്ഞൾപൊടിയും ഉപ്പും ഇട്ട് 4-5 vistle കൊടുത്ത് വേവിച്ചതിനു ശേഷം ചെറുതായി അരിഞ്ഞു എടുക്കുക.
പാൻ ചൂടാവുമ്പോൾ അതിലേക് എണ്ണ ഒഴിക്കുക. അതിലേക് സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ വഴറ്റുക, വഴണ്ട് വന്നതിനു ശേഷം പച്ചമുളക്, ginger garlic paste, വേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക.
പച്ചമണം മാറി നല്ലതുപോലെ വഴണ്ട് വന്നതിനു ശേഷം മഞ്ഞൾപൊടി, മല്ലിപൊടി, മുളക്പൊടി, കുരുമുളക് പൊടി, ജീരകം & പെരുംജീരകം ചൂടാക്കി പൊടിച്ചത് എന്നിവ ചേർത്ത് dry ആക്കി വഴറ്റിക്കൊടുക്കുക.
ഇതിലേക്കു വേവിച്ചു അറിഞ്ഞു വച്ചിരിക്കുന്ന പോർക്ക് ഇട്ടുകൊടുത്തതിന് ശേഷം നല്ലപോലെ ഇളക്കി 10 മിനിറ്റ് മൂടി വക്കണം.
നല്ലപോലെ dry ആയിവരുമ്പോൾ stove ഓഫ് ആക്കി ഗരംമസാല, മല്ലിയില കൂടി ചേർത്ത് സെർവ് ചെയാം
ചിക്കൻ സ്റ്റൂ ഉണ്ടാക്കാം
ചിക്കൻ – 1/4 kg
ഉരുളക്കിഴങ്ങ് – 1
കാരറ്റ് – 2
ബീൻസ് – 4
പച്ചമുളക് – 3
സവാള – 1
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1
ടിസ്പൂണ്‍ വീതം
തക്കാളി ( ചെറുത് ) – 2
കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍
ഗരം മസാല പൊടി – 11/2 ടോസ്പൂന്‍
ഗ്രാമ്പു – 3
ഏലക്ക – 2
പട്ട- ഒരു ചെറിയ പീസ്
കുരുമുളക് – 1/4 ടേബിള്‍ ടിസ്പൂണ്‍
കോൺഫ്ളോർ – 1 ടേബിള്‍ ടിസ്പൂണ്‍
വെളിച്ചെണ്ണ – 1 – 11/2 ടേബിള്‍ ടിസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 11/2 കപ്പ്
മല്ലിയില
പുതിനയില
അണ്ടിപ്പരിപ്പ്, കിസ്മിസ്
നെയ്യ് – 1 ടിസ്പൂണ്‍
ഉപ്പ്
നാരങ്ങനീര് – 1 ടിസ്പൂണ്‍
പഞ്ചസര – 1/2 ടിസ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
ആദ്യം ചിക്കൻ 1 സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, കാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീൻസ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേർത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. കോൺഫ്ളോർ ചേർക്കുക. രണ്ടാം പാൽ ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേർക്കാം.തിളച്ച് കഴിയുമ്പോൾ നാരങ്ങനീര്, പഞ്ചസാര ഇവ ചേർക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേർക്കുക. ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേർത്ത് വിളമ്പാം.