കൗതുകമായി കട്ടപ്പനയിലെ സർപ്പശലഭം
ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നാണ് സർപ്പശലഭം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ചിറകുകൾ 24 സെന്റീമീറ്റർ വരെയും ചിറകിന്റെ ഉപരിതല വിസ്തീർണ്ണം 160 സെ.മീ വരെയും വളരും. ഇവയുടെ ചിറകുകൾ തന്നെയാണ് ഏറ്റവും ആകർഷണം.ചിറകുകളുടെ മുകൾഭാഗം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്.ചിറകുകളുടെ അടിവശം വിളറിയതാണ്. രണ്ട് മുൻ ചിറകുകൾക്കും അഗ്രഭാഗത്ത് ഒരു പ്രധാന വിപുലീകരണമുണ്ട്. പാമ്പിന്റെ തലയോട് സാമ്യമുള്ള അടയാളങ്ങളാണ് ഇവയുടെ മറ്റൊരു ആകർഷണം. ഒന്നോ രണ്ടോ ആഴ്‌ച മാത്രമേ ഇവക്ക് ആയുസ്സുള്ളൂ.കട്ടപ്പന സ്വദേശി വേഴമ്പത്തോട്ടം റൂബിയുടെ ഉടമസ്ഥതയിൽ ഉള്ള നാങ്കുതൊട്ടിയിലെ ഏല തോട്ടത്തിൽ ആണ് ശലഭത്തെ കണ്ടെത്തിയത്. രാവിലെ തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികൾ ആണ് ചിത്ര സലഭത്തെ കാണുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ശലഭത്തെ കാണുന്നത് എന്ന് തൊഴിലാകളും പറഞ്ഞു.തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരാറുള്ളത്. അത്ര തന്നെ സുപരിചിതമല്ലാത്ത ശലഭത്തെ കുറിച്ചറിയാൻ നിരവധി ആളുകൾ ആണ് ഇവിടേക്ക് എത്തുന്നത്…