പ്രധാന വാര്‍ത്തകള്‍
ആധാർ രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ നൽകി കേന്ദ്രം. 10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങൾ വഴിയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. മുൻപും വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.