പ്രധാന വാര്‍ത്തകള്‍
കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ
ഇടുക്കി : കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ. അവശനിലയിലായ വിദ്യാർത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 150 – ഓളം കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതായി അറിയുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ വിവരം പുറത്തറിയിക്കാൻ അധികൃതർ തയ്യാറായില്ല. വിഷബാധയേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെപ്പോലും വിവരം അറിയിച്ചില്ലായെന്ന് പരാതി ഉയർന്നു. ഇന്നാണ് പല രക്ഷിതാക്കളും വിവരമറിയുന്നത്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റുള്ളവരെ ഇടുക്കിയിലെ സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ കുട്ടികൾക്ക് വിഷബാധയേറ്റ കാര്യം സ്കൂൾ അധികൃതൽ രക്ഷിതാക്കളിൽ നിന്നും മറച്ചുവച്ചു. ചില കുട്ടികൾ ഇന്നലെ ഡിസ്ചാർജായി വന്ന ശേഷമാണ് വീട്ടിൽ സംഭവം അറിയുന്നത്.
ചില രക്ഷിതാക്കൾ ഇത് സംബന്ധിച്ച് ഇന്ന് പോലീസിലും, മറ്റ് അധികൃതർക്കും പരാതി നൽകും.