ഗവർണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കും; ഓർഡിനൻസ് തയ്യാറായി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സ് തയ്യാറായി.
നിയമാവകുപ്പ് ബില്‍ സര്‍ക്കാരിന് കൈമാറി. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ക്ക് ചാന്‍സലര്‍ ആകാം എന്ന് വ്യവസ്ഥ. ഇല്ലെങ്കില്‍ മന്ത്രിമാര്‍ക്കും ചാന്‍സലര്‍ ആകാം. അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കും. ഓര്‍ഡിനന്‍സ് ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിച്ചേക്കും. ഗവര്‍ണ്ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാന്‍സലര്‍മാരാക്കും. ഓരോ സര്‍വകലാശാലക്കും പ്രത്യേകം ചാന്‍സലര്‍മാരെയും നിയമിക്കും. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിട്ടാലെ ഇന്നത്തെ നിയമം ആകുകയൊള്ളൂ.
രാജ്യത്തെ പ്രമുഖരായ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുക. കരട് ഓര്‍ഡിനൻസ് തയ്യാറാക്കി ഇന്നലെയാണ് സര്‍ക്കാറിന് കൈമാറിയത്. ചാന്‍സലര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് ഗവര്‍ണര്‍ തുടര്‍ച്ചയായി സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടപെടുന്നതെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനമെടുത്തത്. സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കുമെതിരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ നീക്കേണ്ടത് അനിവാര്യമാണ് എന്നതാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്