ജില്ലയില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍പദ്ധതിക്ക് തുടക്കമായി

ഓരോ ഭവനത്തിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ ഫിലിപ്പ് നിര്‍വഹിച്ചു.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും വീടുകളില്‍ സ്വന്തമായി നട്ടുവളര്‍ത്തുക, ഓരോ വീട്ടിലും പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുക, ഇതുവഴി അധിക വരുമാനം ലഭ്യമാക്കുക എന്നിവയാണ് ക്വാമ്പയിനിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമീണ വാര്‍ഡുകളില്‍ നിന്നും കുറഞ്ഞത് മൂന്ന് സെന്റില്‍ പോഷക തോട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന 50 കുടുംബങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിക്കുകയും ഇവര്‍ക്ക് വേണ്ട അഞ്ചുതരം പച്ചക്കറികളുടെ വിത്തുകളും പരിശീലനവും നല്‍കുകയാണ് ചെയ്യുക. ഇവ കൂടാതെ രണ്ടു തരം പ്രാദേശിക പഴവര്‍ഗ ചെടികള്‍ അംഗങ്ങള്‍ സ്വന്തമായി പോഷകത്തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും വേണം.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ചടങ്ങില്‍ അധ്യക്ഷനായി. പാമ്പാടുംപാറ കാര്‍ഡമം റിസര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പ്രീതി ടി. ടി യുടെ നേതൃത്വത്തില്‍ ‘ചെറുധാന്യങ്ങളുടെ കൃഷി’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചെറു ധന്യങ്ങളുടെ കൃഷി രീതികളും വള പ്രയോഗങ്ങളും ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള കൃഷികളും ധാന്യങ്ങളിലെ പോഷക ഗുണങ്ങളും അവയുടെ അവശ്യകതയും സെമിനാറില്‍ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോസ്, നിമ്മി ജയന്‍, രാജു ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജുമോള്‍ കണ്ണന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാംനേഷ് പി.ആര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് നിര്‍വഹിക്കുന്നു