പ്രധാന വാര്‍ത്തകള്‍
അപേക്ഷ ക്ഷണിച്ചു

വാഴത്തോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് മെഡിക്കല്‍ ഡോക്ടര്‍ (മോഡേണ്‍ മെഡിസിന്‍) ഒരു ഫാര്‍മസിസ്റ്റ് എന്നീ ഒഴിവിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി എസ് സി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഈ ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ നവംബര്‍ 11 നു ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി ബയോഡേറ്റ വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെയൊ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്‍പാകയോ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും.