നീലക്കുറിഞ്ഞി വസന്തത്തിനു പിന്നാലെ പശ്‌ചിമഘട്ട മലനിരകളെ മഞ്ഞപ്പട്ടുടുപ്പിച്ച് നീര്‍മുതിരകള്‍ വിരിഞ്ഞു

കഞ്ഞിക്കുഴി പഞ്ചായത്തിലെ പാല്‍ക്കുളം മേട് ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയുടെ മധ്യഭാഗ മലനിരകളിലാണു മഞ്ഞവസന്തം സഞ്ചാരികള്‍ക്കു വിസ്‌മയമാകുന്നത്.
മലനിരകളിലെ പാറപ്പുറങ്ങളില്‍ വളരുന്ന ഒരുതരം ചെടിയാണ് നീര്‍ മുതിര. ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ഹൈറേഞ്ചില്‍ പ്രധാനമായും നീര്‍ മുതിരപ്പൂക്കള്‍ വിരിയുന്നത്. പാറപ്പുറങ്ങളിലും മറ്റും കൂട്ടമായി വിരിയുന്ന പൂക്കളില്‍ നിന്നു തേന്‍ നുകരാനെത്തുന്ന തേനീച്ചകളുടെ ഇരമ്ബലും പൂക്കളുടെ മഞ്ഞനിറവും ഏവരെയും ആകര്‍ഷിക്കുന്നു. നീര്‍മുതിര പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്‌ച കാണാനായി നിരവധി സഞ്ചാരികളാണ് മലയെണ്ണാ മലയിലേക്ക് ഒഴുകിയെത്തുന്നത്.മലയണ്ണാ മലയിലെ മഞ്ഞവസന്ത കാഴ്‌ചകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നോക്കത്താ ദൂരത്തോളം മലമടക്കുകളുടെ കാഴ്‌ച കാണാന്‍ സാധിക്കുന്നുവെന്നതിനാലാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയെണ്ണാമല എന്ന സ്‌ഥലത്തിന് ഈ പേര് ലഭിച്ചത്. പാല്‍ക്കുളം മേടിന്റെ മലനിരകളില്‍പ്പെട്ട പ്രദേശമാണ് മലയെണ്ണാമല. പ്രഭാതത്തിലും സായാത്തിലും മഞ്ഞും തണുത്ത കാറ്റും നയനമനോഹര കാഴ്‌ചകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.