പ്രധാന വാര്‍ത്തകള്‍
188 തസ്തികകളിലേക്ക് തപാല്‍ വകുപ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍/മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് തപാല്‍ വകുപ്പ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾ ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022 ഔദ്യോഗിക വെബ്‌സൈറ്റില്‍– dopsportsrecruitment.in-ല്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 22 .
188 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ 18 നും 27 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകര്‍ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വനിതാ ഉദ്യോഗാര്‍ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗാര്‍ഥികള്‍, എസ്‌സി/എസ്‌ടി, പിഡബ്ല്യുബിഡി, വിമുക്തഭടന്‍ ഉദ്യോഗാര്‍ഥികള്‍ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.