പ്രധാന വാര്‍ത്തകള്‍
KSRTCയിൽ ടൂർ പോകാം; സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് വാടകയ്ക്ക് നൽകും
തിരുവനന്തപുരം: സ്കൂൾ, കോളേജ് ഉല്ലാസയാത്രകൾക്കായി കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുക്കാം. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾ വരെ ലഭ്യമാകും.
ഏഴ് വിഭാഗങ്ങളിലായാണ് മിനിമം നിരക്ക് പ്രഖ്യാപിച്ചത്. 4, 8, 12, 16 മണിക്കൂർ സമയാടിസ്ഥാനത്തിൽ ബസുകൾ വാടകയ്ക്ക് നൽകും. ഓരോ അധിക കിലോമീറ്റർ ഓട്ടത്തിനും ഒരു നിശ്ചിത തുക നൽകണം.
മിനി ബസിന് 4 മണിക്കൂറിൽ 8,800 രൂപയും 16 മണിക്കൂറിന് 20,000 രൂപയുമാണ് നിരക്ക്. ഓര്‍ഡിനറിക്ക് 4 മണിക്കൂറിന് 9,250 രൂപയും 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്. ഫാസ്റ്റിന് നാല് മണിക്കൂറിന് 9,500 രൂപയും 16 മണിക്കൂറിന് 23,000 രൂപയുമാണ് നിരക്ക്. 4 മണിക്കൂറിന് 9,900 രൂപയാണ് സൂപ്പർഫാസ്റ്റിന്‍റെ നിരക്ക്. 16 മണിക്കൂറിന് 25,000 രൂപ. സൂപ്പർ എക്സ്പ്രസിന് 4 മണിക്കൂറിന് 10,250 രൂപയും 16 മണിക്കൂറിന് 26,000 രൂപയുമാണ് നിരക്ക്.