നാടിൻ്റെ രക്ഷകൻ; നാട്ടില്‍ ഇറങ്ങിയ പുലിയെ കുരച്ചോടിച്ച് നായ
വന്യജീവികളും കാടിനോട് ചേർന്ന് താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടിൽ നിന്ന് പുറത്തുവരുന്ന ആന, കടുവ, പുള്ളിപ്പുലി, കരടി എന്നിവ കാടിനോട് ചേർന്ന് താമസിക്കുന്നവരിൽ ഭയം വിതയ്ക്കുകയാണ്. പലപ്പോഴും, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും വിളകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിനിടെയാണ് ഒരു രസകരമായ സംഭവം നടന്നത്.
നാട്ടില്‍ ഇറങ്ങിയ പുലിയെ ഒരു നായ കുരച്ച് പേടിപ്പിച്ച് ഓടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ നായ ഒരു വീടിന്‍റെ മാത്രമല്ല, ഒരു നാടിൻ്റെ തന്നെ രക്ഷകനായി മാറിയിരിക്കുകയാണ്.
നവംബർ 2ന് ജയ്കി യാദവ് എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 2.5 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
വീഡിയോ ലിങ്ക് ചുവടെ:
https://twitter.com/JaikyYadav16/status/1588378600046489600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1588378600046489600%7Ctwgr%5Eeb12c4cd68a049ebb297f44c4a08028c9ad57e1d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FJaikyYadav16%2Fstatus%2F1588378600046489600%3Fref_src%3Dtwsrc5Etfw