പ്രധാന വാര്‍ത്തകള്‍
കേരളപ്പിറവി വാരാഘോഷം സമാപന സമ്മേളനവും ഷോർട്ട് ഫിലിം പ്രദർശനവും സംഘടിപ്പിച്ചു
പൈനാവ് : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കേരളപ്പിറവി സമാപന സമ്മേളനവും ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു . സ്കൂൾ ഹെഡ് മിസ്ട്രസ് അധ്യക്ഷയായ ചടങ്ങിൽ മുഖ്യ പ്രഭാഷണം ഡോ :സി എസ് അനില നിർവഹിച്ചു (അസിസ്റ്റന്റ് പ്രൊഫസർ ഗവ :കോളേജ്, ശാന്തൻപാറ), സ്കൂൾ സീനിയർ അസിസ്റ്റന്റ് ദിവ്യാ ജോർജ്, അധ്യാപകൻ ശ്രീജിത്ത് പി തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കിയ ‘അമ്മമാർ പറയുന്നു’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.സ്കൂൾ അധ്യാപിക എൻസി ടിസി തിരക്കഥ രചിച്ച ഷോർട്ട് ഫിലിമിന് എൻസി ടി സി യും അമൽ സജീവും സംവിധാനം നിർവഹിച്ചു. സുജിത് സുകു, സ്നേഹ ഒ. എം, പ്രശാന്ത് രവീന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.