‘വണ്‍ മില്യണ്‍ ഗോള്‍’ ക്യാമ്പയിനില്‍ അവസരം
ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ‘വണ്‍ മില്യണ്‍ ഗോള്‍’ ക്യാമ്പയിന്‍ നടത്തുന്നു. സംസ്ഥാനത്തെ 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അടിസ്ഥാന ഫുട്‌ബോള്‍ പരിജ്ഞാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായികവികസന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയില്‍ നിന്ന് ജില്ലയിലാകെ 71 ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്.
ഓരോ കേന്ദ്രത്തിലും തദ്ദേശീയമായി പരിശീലകരെ കണ്ടെത്തി ദിവസവും ഒരു മണിക്കൂര്‍ വീതം 10 ദിവസത്തേയ്ക്ക് 100 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഓരോ കേന്ദ്രത്തിലും ഫുട്‌ബോള്‍ ഗ്രൗണ്ടും (താല്‍കാലികമായി ക്രമീകരിച്ചതുമാകാം ) ഒരു പരിശീലകനും ഉണ്ടായിരിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങള്‍ക്ക് രണ്ട് ഫുട്‌ബോളും നടത്തിപ്പ് ചെലവിന് 3000 രൂപയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കും.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ കായിക വികസന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നുള്ള അപേക്ഷകള്‍ നവംബര്‍ 10 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സെക്രട്ടറി, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പൈനാവ്.പി.ഒ- 685603 എന്ന തപാൽ വിലാസത്തിലോ, [email protected] എന്ന ഇ- മെയില്‍ ഐഡിയിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 04862-232499, 9895112027, 8281797370.