പ്രധാന വാര്‍ത്തകള്‍
തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ബൈക്ക് റാലികൾക്ക് വിലക്ക്.
തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ബൈക്ക് റാലികൾ വോട്ടെടുപ്പു തീയതിക്ക് 72 മണിക്കൂർ മുമ്പ് നിർത്തി വയ്ക്കണമെന്ന ഇലക്ഷൻ കമ്മിഷൻ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇത് ഇന്നു ( 03) മുതൽ പ്രാബല്യത്തിൽ വരുത്തിയതായി ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ
ജില്ലാ കളക്ടർ അറിയിച്ചു.
ബൈക്ക് റാലികളിൽ സമുഹ വിരുദ്ധർ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ്റെ നടപടിയുണ്ടായത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരേ കേസെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ എച്ച്. ദിനേശൻ അറിയിച്ചു. നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തേണ്ടതാണ്.