പ്രധാന വാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മൂന്ന് മാസത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ക്വട്ടേഷൻ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകൾ നവംബര്‍ 15 വരെ സ്വീകരിക്കും. കുറഞ്ഞ തുക രേഖപ്പെടുത്തിയ വ്യക്തിയുടെ ക്വട്ടേഷനായിരിക്കും സ്വീകരിക്കുക. നവംബര്‍ 16 ന് 11.00 ന് ക്വട്ടേഷനുകൾ തുറക്കും.