പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരം അലങ്കോലപ്പെട്ടു
എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് . നഗരസഭ പരിധിയിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് കേരളോത്സവത്തിൽ പങ്കെടുക്കാൻ അവസരം ഉള്ളത്. ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ കാസ്ക് എ ടീമും ഫൈറ്റേഴ്സ് എ ടീമും തമ്മിലാണ് ഏറ്റുമുട്ടിയത് . മത്സരം ഗോൾ രഹിത സമനിലയിൽ ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങി. ഇതിനിടയിൽ കാസ് ക് ടീമിൽ കളിക്കുന്ന ഒരാൾ കാഞ്ചിയാർ പഞ്ചായത്തിലെ താമസക്കാരൻ ആണെന്ന് ആരോപണമായി ഒരുകൂട്ടം കായികതാരങ്ങൾ രംഗത്ത് എത്തുകയായിരുന്നു. ഇതിനെ തുടർന്ന് മത്സരം അലങ്കൊലപ്പെട്ടു. എന്നാൽ വാർഡ് കൗൺസിലർ സാക്ഷ്യപ്പെടുത്തിയ രേഖയുമായാണ് ആരോപണ വിധേയനായ കളിക്കാരൻ എത്തിയത് എന്നാണ് പറയുന്നത്. വാക്ക് തർക്കത്തെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ പിരിയുകയും ചെയ്തു.