കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി.നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചുള്ള ഫുട്ബോൾ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു.
യുവ ജനങ്ങളുടെ സർഗ്ഗശേഷിയെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കട്ടപ്പന നഗരസഭയിൽ നവംബർ
7,8,9 തീയതികളിലാണ് കേരളോത്സവം നടക്കുന്നത്.
കലാ മത്സരങ്ങൾ തിങ്കളാഴ്ച്ച രാവിലെ 8.30 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും.
കലാ മത്സരങ്ങൾക്ക് പുറമേ
ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ , ലോങ് ജമ്പ്, 100, 200, 800 മീറ്റർ ഓട്ടം 400 മീറ്റർ റിലേ തുടങ്ങിയ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടന യോഗത്തിൽ വൈസ് ചെയർമാൻ ജോയി ആനിതോട്ടം അദ്ധ്യക്ഷനായിരുന്നു.
UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മായാ ബിജു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായി, കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, സിജു ചക്കും മൂട്ടിൽ, സി ജോമോൻ ജോസ് , ഷമേജ് Kജോർജ് , രാജൻ കാലച്ചിറ, ബീനാ റ്റോമി , ഐബി മോൾ രാജൻ, സോണിയ ജെയ്ബി, നഗരസഭ ഉദ്യോഗസ്ർ തുടങ്ങിയവർ പങ്കെടുത്തു.