തൊടുപുഴയില്‍ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍.
ഇടുക്കി: ജില്ലയിലെ തൊടുപുഴയില്‍ വനിതാ ഡോക്ടറുടെ ഭീഷണിപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവര്‍ത്തകനീയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഭീക്ഷണിപ്പെടുത്തിയ പഞ്ചവടിപാലം സ്വദേശി കെ ഡി ഷാജിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗള്‍ട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു അറസ്റ്റിലായ ഷാജി.
ഇവിടുത്ത ജോലിക്കിടെയാണ് വനിതാ ഡോക്ടറെ പ്രതി ഇത്തരത്തില്‍ ഭീക്ഷണിപ്പെടുത്തിയത്. കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് ഭീഷണിക്ക് കാരണം. ഭീക്ഷണിക്കൊപ്പം ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഇതേതുടര്‍ന്ന് ഷാജിയെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്ന് പിടികുടുകയായിരുന്നു. ഡിവൈഎസ് പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.