പദ്ധതി നിര്‍വഹണത്തില്‍ കട്ടപ്പനയ്ക്ക് 100 ശതമാനം.
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ നഗരസഭ 100 ശതമാനം നേട്ടം കൈവരിച്ചു. ബഡ്ജറ്റ് വിഹിതമായി ലഭിച്ച തുക മുഴുന്‍ ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. മാര്‍ച്ച് മാസം 20 ന് മുമ്പായി തൊണ്ണൂറ് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധിക വിഹിതം കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചിരുന്നു. നഗരസഭാ രൂപീകരണത്തിന് ശേഷം 100 ശതമാനം പദ്ധതി വഹിതം ചെലവഴിക്കുന്നത് ആദ്യമായാണ്. നികുതി പിരിവിലും നഗരസഭ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. വീടുകള്‍ കയറിയുള്ള കലക്ഷന്‍, വിവിധ വാര്‍ഡുകളിലെത്തിയുള്ള ക്യാമ്പ് കലക്ഷന്‍ എന്നിവയിലൂടെയാണ് നികുതി പിരിവില്‍ മികച്ച നേട്ടം കൈവരിക്കാനായത്. ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം മാര്‍ച്ച് മാസത്തില്‍ ഏകജാലക ലൈസന്‍സ് പുതുക്കല്‍ അദാലത്ത് നടത്തിയത് വ്യാപാരികള്‍ക്ക് ഏറെ സഹായകരമായതായും ഈ നേട്ടത്തിനായി പരിശ്രമിച്ച കൗണ്‍സില്‍ അംഗങ്ങളെയും ജീവനക്കാരെയും അനുമോദിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി അറിയിച്ചു.