കബഡി സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7 ന്

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉത്തരാഖണ്ഡില്‍ നടക്കുന്ന 48-മത് ജൂനിയര്‍ നാഷണല്‍ (ആണ്‍കുട്ടികള്‍) കബഡി ചാമ്പ്യന്‍ഷിപ്പിനും ജാര്‍ഖണ്ഡില്‍ നടക്കുന്ന 32-മത് സബ് ജൂനിയര്‍ (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) കബഡി നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തും. നവംബര്‍ 7, 8 ദിവസങ്ങളില്‍ രാവിലെ 8 മണിക്ക് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സെലക്ഷന്‍ ട്രയല്‍സ്. പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലാ കബഡി കായിക താരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ജൂനിയര്‍ ആണ്‍കുട്ടികള്‍- 2022 നവംബര്‍ 20 ന് 20 വയസ്സോ അതില്‍ താഴെയോ) ( സബ് ജൂനിയിര്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും- 2022 ഡിസംബര്‍ 31 ന് 16 വയസ്സോ അതില്‍ താഴെയോ), ആധാര്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 9895184145