പ്രധാന വാര്‍ത്തകള്‍
തീക്കോയി പഞ്ചായത്ത് കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു

കോട്ടയം: തീക്കോയി പഞ്ചായത്ത് കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ (പാമ്പാടിക്കുന്നേൽ) എ.എൽ. മാത്യു (69) ആണ് മരിച്ചത്. വ്യാഴാഴ്ച നാല് മണിയോടെ വീടിനുള്ളിലെ കട്ടിലിൽ കിടക്കുമ്പോഴാണ് മാത്യുവിനെ മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.