അടിമാലിയില്‍ ജോബ് ഫെയര്‍ 26 ന്

ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടിമാലി കാര്‍മല്‍ഗിരി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് അടിമാലിയില്‍ ജോബ് ഫെയര്‍ നടത്തും. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഫെയറില്‍ പങ്കെടുക്കും. പത്താം തരം മുതല്‍ ബിരുദം, ബിരുദാന്തര ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ വരെ യോഗ്യതയുള്ള യുവതി, യുവാക്കള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കാനും ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കാനും താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ jobfest.kerala.gov. in എന്ന വെബ്സൈറ്റില്‍ ഒഴിവുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04868 272262, 9496269265.
‘വണ്‍ മില്യണ്‍ ഗോള്‍’ ക്യാമ്പയ്നില്‍ അവസരം
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനോടാനുബന്ധിച്ച് സര്‍ക്കാര്‍ കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് ‘വണ്‍ മില്യണ്‍ ഗോള്‍’ ക്യാമ്പയിന്‍ നടത്തുന്നു. സംസ്ഥാനത്തെ 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അടിസ്ഥാന ഫുട്ബോള്‍ പരിജ്ഞാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായികവികസന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയില്‍ നിന്ന് ജില്ലയിലാകെ 71 ഫുട്ബോള്‍ പരിശീലന കേന്ദ്രങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഓരോ കേന്ദ്രത്തിലും തദ്ദേശീയമായി പരിശീലകരെ കണ്ടെത്തി ദിവസവും ഒരു മണിക്കൂര്‍ വീതം 10 ദിവസത്തേയ്ക്ക് 100 കുട്ടികള്‍ക്ക്് പരിശീലനം നല്‍കും. ഓരോ കേന്ദ്രത്തിലും ഫുട്ബോള്‍ ഗ്രൗണ്ടും (താല്‍കാലികമായി ക്രമീകരിച്ചതുമാകാം ) ഒരു പരിശീലകനും ഉണ്ടായിരിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങള്‍ക്ക് രണ്ട് ഫുട്ബോളും നടത്തിപ്പ് ചെലവിന് 3000 രൂപയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കും. ഫോണ്‍: 04862232499
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഒഴിവ്
കരുണാപുരം ഗവ. ഐ. ടി. ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗൃത: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ. സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. ഇ. എല്‍. ഐ ടി. എ ലെവല്‍/ യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പി.ജി.ഡി.സി.എ.യും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി- ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എന്‍ജിനീയറിംഗ് / ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.ടി.എസ് . സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 9 ന് രാവിലെ 11 മണിക്ക്് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കരുണാപുരം ഗവ.ഐ.ടി.ഐ.യില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 9446119713.