പ്രധാന വാര്‍ത്തകള്‍
വിധിയോട് പോരാടി ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച ഇടുക്കി സ്വദേശി പ്രമോദിന് കലാം വേൾഡ് റിക്കോർഡ് കളക്ടർ ഷീഫ ജോർജ് അവാർഡ് കൈമാറി

ഇൻറർനാഷണൽ അത് ലറ്റും.,ഏഷ്യൻ ഫുട്ബോൾ കോച്ചും . ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് .ഏഷ്യാ ബുക്ക് ഓഫ്റെക്കോർഡ്, ഗ്രാന്റ്മാസ്റ്റർ പദവി തുടങ്ങി നിരവധി അവാർഡുകളാണ് പ്രമോദ് നേടിയത്.
കേരളത്തിലെ തന്നെ ഇത്രയധികം അവാർഡുകൾ കരസ്ഥമാക്കിയ കായികതാരം വേറെയില്ല.
തന്റ് പരിമിതിയിൽ നിന്നുകൊണ്ട് ഇത്രയും നേട്ടം ലഭിച്ചു എങ്കിലും അർഹമായ അംഗീകാരങ്ങൾ ലഭിക്കാതെ പോകുന്നുണ്ടന്നും പ്രമോദ് പറയുന്നു.
വിധിയോട് പോരാടി ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുകയാണ് ഈ യുവാവ്.