പ്രധാന വാര്‍ത്തകള്‍
തോപ്പുംപടി പാലത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിച്ചു

കൊച്ചി | തോപ്പുംപടി പാലത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിച്ചു.
ഫോര്‍ട്ട് കൊച്ചി സ്വദേശി കമാല്‍ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
മഹാരാജാസ് കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട തന്റെ രണ്ട് സഹോദരങ്ങളെയും വിട്ടുകിട്ടണമെന്നും ഇവരെ കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.
ഡി സി പി അടക്കം സ്ഥലത്തെത്തി കമാലുമായി സംസാരിക്കുകയും താഴെയിറക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത കമാലിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി