പ്രധാന വാര്‍ത്തകള്‍
വിസ്മയക്കാഴ്ചകളുമായി അവതാർ: ദ് വേ ഓഫ് വാട്ടർ ട്രെയിലർ പുറത്ത്
ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ട്രെയിലർ പുറത്ത്. ഒന്നാം ഭാഗത്തിൽ പാൻഡോറയിലെ മായ കാഴ്ചകളുമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് ട്രെയ്‌ലർ തെളിയിക്കുന്നു. ചിത്രം ഈ വർഷം ഡിസംബർ 16ന് തിയറ്ററുകളിലെത്തും.
സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.