പ്രധാന വാര്‍ത്തകള്‍
വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ 10 വർഷത്തേക്ക് വിലക്കി സെബി
മുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 10 വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്കി. 45 ദിവസത്തിനകം അഞ്ച് കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.
ചോക്‌സി ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരികളുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്നാണ് നടപടി. വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ. പഞ്ചാബ് നാഷണൽ ബാങ്കിലെ 1,40000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഇരുവരും പ്രതികളാണ്.
2018ൽ ഈ കേസിനെ തുടർന്നാണ് ഇവർ രാജ്യം വിട്ടത്. ചോക്സി ആന്റിഗ്വ ആൻഡ് ബാർബഡയിലുണ്ടെന്നാണ് റിപ്പോർട്ട്. നീരവ് മോദി ബ്രിട്ടണിൽ ജയിലിലാണ്.