ഇടവെട്ടി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
ഇടവെട്ടി ഗ്രാമപഞ്ചായത്ത് 76-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട പ്രവേശനോത്സവത്തില്‍ 7 കുട്ടികള്‍ ചേര്‍ന്നു. ഇതോടെ അങ്കണവാടിയില്‍ 35 കുട്ടികളായി വര്‍ദ്ധിച്ചു. വര്‍ണാഭമായ ചടങ്ങില്‍ കുട്ടികളെ കളിപ്പാട്ടങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്.
അങ്കണവാടി ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി അംഗം അബ്ബാസ് വടക്കേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എഎല്‍എംസി അംഗങ്ങളായ ഹനീഫ പാറെക്കണ്ടത്തില്‍, ഷാജഹാന്‍ കെ എ, വിജയന്‍ തടത്തില്‍, അബ്ദുല്‍ കരീം പാത്തിക്കത്തൊട്ടിയില്‍, ഫാത്തിമ ഷിബിലി, ഹലീമ കെ.എച്ച് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: ഇടവെട്ടി ഗ്രാമപഞ്ചായത്ത് എഴുപത്താറാം നമ്പര്‍ അംഗണവാടിയില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് കുട്ടികള്‍ക്ക് സമ്മാനം നല്‍കി സ്വീകരിക്കുന്നു.