ബഫർ സോൺ കരിനിയമത്തിനെതിരെ ജനകീയ പ്രതിഷേധമുയർത്തി ഇൻഫാം കഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ അഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.
കട്ടപ്പന. ബഫർ സോൺ കരിനിയമത്തിനെതിരെ ജനകീയ പ്രതിഷേധമുയർത്തി ഇൻഫാം കഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ അഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. കട്ടപ്പന, ഉപ്പുതറ, കുട്ടിക്കാനം, കുമിളി, മുണ്ടക്കയം, എരുമേലി എന്നീ ആറു കേന്ദ്രങ്ങളിൽ വച്ചാണ് സിഗ്നേച്ചർ ക്യാമ്പയിൻ നടന്നത്.
കേരളത്തിലെ കാർഷിക
വ്യാപാര വിദ്യാഭ്യാസ ആരോഗ്യ
വ്യവസായ മേഘലകളെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന ബഫർ സോണ പ്രഖ്യാപനത്തിനെതിരെ കർഷക സംഘടനയായ ഇൻഫാം കടുത്ത പ്രതിഷേധ സമരത്തിലാണ്
ബഫർ സോൺ പ്രശ്നം ഉളവാക്കുന്ന ആശങ്കകൾ മാറ്റി ശാശ്വതമായ പരിഹാരത്തിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുവാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെട്ടാണ് കേരളപിറവി ദിനമായ ഇന്നലെ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്.
ഇൻഫാം കട്ടപ്പന മേഖലയുടെ അഭിമുഖ്യത്തിൽ
കട്ടപ്പന പള്ളിക്കവലയിൽ വച്ചു നടന്ന ഒപ്പുശേഖരണം കട്ടപ്പന മാർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം കെ തോമസ് ഉൽഘാടനം ചെയ്തു .
ഇൻഫാം കട്ടപ്പന കാർഷിക താലൂക് ഡയറക്ടർ,ഫാ. വർഗീസ് കുളമ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
ഇൻഫാം മുണ്ടിയെരുമ കാർഷിക താലൂക് ഡയറക്ടർ,ഫാ. തോമസ് ഞാള്ളിയിൽ, ജേക്കബ് കോര, സെബാസ്റ്റ്യൻ ചുക്കുങ്ങൽ, ജോർജ് സെബാസ്റ്റ്യൻ, കെ ജെ വർക്കി, തോമസ് മാളിയേക്കൽ, തോമസ് പുളിക്കൽ, പി ജെ ജോൺപുരയിടത്തിൽ, ബേബി പുത്തൻപറമ്പിൽ, ഡിപിൻ വാലുമേൽ തുടങ്ങിയവർ സംസാരിച്ചു.
ഉപ്പുതറ കൊച്ചു പാലത്തിനു സമീപം നടന്ന ഒപ്പുശേഖരണം അവിടെ ചേർ ന്ന യോഗത്തിൽ ഇൻഫാം ഉപ്പുതറ ഗ്രാമ സമിതി ഡയറക്ടർ ഫാ. ആന്റണി മണിയങ്ങാട്ട് ഉൽഘാടനം ചെയ്തു . ഫാ. വർഗീസ് കൊളമ്പള്ളിൽ, ഫാ. തോമസ് ഞള്ളിയിൽ, പി വി മാത്യു, ജോസഫ് കുര്യൻ, ബാബു തോമസ്, ബേബി ജോസഫ്, എന്നിവർ സംസാരി