അങ്കണവാടി വര്‍ക്കര്‍, ഹെല്പര് ഒഴിവ്
നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ രാജകുമാരി പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്പര് തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും, 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം നെടുങ്കണ്ടം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04862221868, 9188959717.
തടി ലേലം
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലിത്തടി നവംബര്‍ 8 ന് രാവിലെ 11.15 ന് പരസ്യലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അന്നേ ദിവസം രാവിലെ 10.30 ന് മുന്‍പ് 400 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ഫോണ്‍: 04862 220680.