പ്രധാന വാര്‍ത്തകള്‍
കേരളപ്പിറവി ദിനാഘോഷം നടത്തി
നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. മാനേജര്‍ സി.ആര്‍.ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ രാജേഷ് കെ. എരുമേലി അധ്യക്ഷത വഹിച്ചു. കുമരകം എസ്.എന്‍ കോളേജ് മലയാള വിഭാഗം അസി.പ്രൊഫസര്‍ ഡോ.സിമി പി.സുകുമാര്‍ ‘മലയാളിയും മലയാളവും ചില സ്വത്വവിചാരങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കെമിസ്ട്രി വിഭാഗം അസി.പ്രൊഫ. ഗോപിക എം. സ്വാഗതവും വിദ്യാര്‍ത്ഥി രാഹുല്‍ ദാമോദരന്‍ നന്ദിയും പറഞ്ഞു. കേരളനടനം, കവിതാ പാരായണം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.
നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആഭിമുഖ്യത്തില്‍ നടത്തിയ കേരളപ്പിറവി ദിനാഘോഷം മാനേജര്‍ സി.ആര്‍.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.